ഓം സർവ്വ മംഗള മംഗല്യേ ·
ശിവേ സർവ്വാർത്ഥ സാധികേ ·
ശരണ്യേ ത്രയംബകേ ഗൗരി ·
നാരായണീ നമോസ്തുതേ
ഒൻപത് വയസുള്ള ബാലിക രൂപത്തിലുള്ള ബാലഭദ്ര ആണ് പ്രധാന പ്രതിഷ്ഠ. സർവ്വ ഐശ്വര്യപ്രാദായിനിയും വിദ്യാദേവതയുമായ ശ്രീ ബാലാപരമേശ്വരിയെ ആരാധിക്കുന്നതിലൂടെ വിദ്യാഭിവൃദ്ധിയും ബുദ്ധിശക്തിയും കലാസിദ്ധിയും സർഗ്ഗ വൈഭവവും ഭക്തർക്ക് പ്രാപ്തമാകും എന്നാണ് വിശ്വാസം. ധനുമാസത്തിലെ തിരുവാതിര ദിനത്തിലാണ് ഭാഗവതിക്ക് ആറാട്ട്. നവരാത്രി, മകം തൊഴൽ, പ്രതിഷ്ഠ ദിനം, തൃക്കാർത്തിക , ശിവരാത്രി , മകരച്ചൊവ്വ,ഓണം , വിഷു, ശ്രീകൃഷ്ണജയന്തി തുടങ്ങിയവയാണ് വിശേഷ ദിനങ്ങൾ. എല്ലാ ചൊവ്വാഴ്ചകളിലും അർച്ചനയും അന്നദാനവും നടത്തിവരുന്നു.
ഓം കാളീം മേഘസമപ്രഭാം ത്രിനയനാം
വേതാള കണ്ഠസ്ഥിതാം
ഖഡ്ഗം ഖേട കപാല ദാരിക ശിരഃ കൃത്വാ
കരാഗ്രേഷു ഭൂതപ്രേതപിശാച മാതൃസവിതാം
മുണ്ടസ്രജാലംകൃതാം വന്ദേ ദുഷ്ടമസൂരികാദി
വിപദാo സംഹാരിണീമീശ്വരീം
നൂറ്റാണ്ടുകളായി നാട്ടുകാർ ആരാധിച്ചിരുന്ന ഭദ്രകാളിയെ പ്രശ്നവിധിയെ തുടർന്ന് പുതിയ ക്ഷേത്രം നിർമിച്ചുകൊണ്ട് പ്രതിഷ്ഠിക്കുകയുണ്ടായി. സൗമ്യ ഭാവത്തിൽ സ്ഥിതി ചെയ്യുന്ന ഭദ്രകാളി ഭക്തർക്ക് സർവ മംഗളങ്ങളും നൽകി വിരാജിക്കുന്നു. ഉത്സവത്തോടനുബന്ധിച്ചു എല്ലാ വർഷവും ഭഗവതിക്കളം നടത്തിവരുന്നു. ധനുമാസത്തിലെ തിരുവാതിരക്ക് നടത്തുന്ന വലിയകുരുതി തർപ്പണത്തോടെയാണ് മഹോത്സവത്തിന് കൊടിയിറങ്ങുന്നത്.
സ്ഫുരൻമകുടപത്ര കുണ്ഡല വിഭൂഷിതം ചമ്പക-
സ്രജാകലിതകന്ധരം കരയുഗീന ശക്തിം പവിം
ദധാനമഥവാ കടീകലിതവാമഹസ്തേഷ്ടദം ഗുഹം ഘുസൃണഭാസുരം സമരതു പീതവാസോവസം
ബാലഭദ്രക്ക് വലതുവശത്തായി പ്രത്യേക കോവിലിൽ ശ്രീ സുബ്രഹ്മണ്യസ്വാമിയെ പ്രതിഷ്ഠിച്ചിരിക്കുന്നു. സ്കന്ദപുരാണപ്രകാരം സുബ്രഹ്മണ്യൻ സർവേശ്വരനായ ഭഗവാനാണ്. തൈപ്പൂയം , സ്കന്ദ ഷഷ്ഠി എന്നിവ വിശേഷ ദിവസങ്ങളായി ആഘോഷിക്കുന്നു. ഇളനീർ, പഞ്ചാമൃതം , ഭസ്മം , പനിനീർ തുടങ്ങിയ അഭിഷേകങ്ങൾ ഭഗവാന് ഏറെ പ്രിയങ്കരം .
ഏകദന്തം മഹാകായം
തപ്തകാഞ്ചന സന്നിഭം
ലംബോദരം വിശാലാക്ഷം വന്ദേഹം ഗണനായകം
ഭഗവതിയുടെ ഇടതു വശത്തായി വിഘ്നേശ്വരൻ പ്രത്യേക കോവിലിൽ കൂടിയിരിക്കുന്നു. സർവ വിഘ്ന വിനാശകനായ ഗണപതി ഭഗവാന് എല്ലാ ദിവസവും ഗണപതിഹവനം നടത്തുന്നു. മോദകം വഴിപാടായി സമർപ്പിക്കുന്നത് ഭഗവാന് ഏറെ പ്രിയങ്കരം ആണ്. ഗണേശ ചതുർഥി, നവരാത്രി എന്നിവ വിശേഷ ദിവസങ്ങൾ.
“വിദ്യകൊണ്ട് പ്രബുദ്ധരാവാൻകഴിയൂ” അതിന് ക്ഷേത്രങ്ങളോടൊപ്പം വിദ്യാലയങ്ങളും ഉണ്ടാകണം. നമ്മുടെ ഇഷ്ടദൈവങ്ങളെ പൂജിക്കുവാനും, ആരാധിക്കുവാനും വിലക്കില്ലാത്ത സ്വതതമായ നമ്മുടേതായ ആരാധനാലയങ്ങളോടൊപ്പം അക്ഷരനിധികളായി വിദ്യാഭ്യാസ സ്ഥാപനങ്ങളുംഉയരണം. ഈ ഉപദേശങ്ങൾ ഒരു വെളിപ്പാടുപോലെ സ്വീകരിച്ചവർ ഒരു കൂട്ടായ്മ ഉണ്ടാക്കുവാൻ ശ്രമിച്ചതിന്റെ ഫലമാണ് നാം ഇന്നു കാണുന്ന ഡി.ഡി. സഭ. “ധർമ്മാർത്ഥദായിനിസഭ” എന്ന് നാമകരണം ചെയ്തത് ഗുരുവായിരുന്നു. മഹാഗുരുവിനെ വിദ്യാദേവതയുടെ കിഴക്കു വടക്കു ഭാഗത്തായി മനോഹരമായ മണ്ഡപത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. എല്ലാ മാസവും ചതയ പൂജയും അന്നദാനവും നടത്തിവരുന്നു. ശ്രീനാരായണജയന്തിയും മഹാസമാധിയും ഡി.ഡി. സഭ ഉപചാരപൂർവം കൊണ്ടാടുന്നു. ചതയ പൂജയും ഗുരുപൂജയാണ് പ്രധാന വഴിപാട്.
പ്രദേശത്തെ സർപ്പദോഷ പരിഹാരത്തിനായി ഖേട്രത്തിന്റെ കന്നി മൂലയിൽ സർപ്പക്കാവില നാഗരാജാവ് ,നാഗ യക്ഷി സർപ്പഗങ്ങൾ എന്നിവയെ പ്രതിഷ്ഠിച്ചു. എല്ലാ മാസവും ആയില്യം നാളിൽ നൂറും പാലും നൽകാറുണ്ട്. മഞ്ഞൾപൊടി,കദളിപ്പഴം, പട്ടു എണ്ണ ENNIVA പ്രധാന വഴിപാട്.
കൊച്ചു കുഞ്ഞിര എന്ന ഭദ്രകാളി ദേവി ഉപാസകൻ ദേവിയിൽ വിലയം പ്രാപിച്ച ശേഷം ആ ചൈതന്യത്തിനെ ഭദ്രകാളിയുടെ മുൻ വശത്തായി ദേവിയെ നേരിൽ ദർശിക്കുന്ന വിധം മുത്തപ്പൻ സങ്കല്പത്തിൽ പ്രതിഷ്ഠിച്ചു. കലശപ്പൊടിയാണ് മുത്തപ്പന്റെ പ്രധാന വഴിപാട്.