നമ്മുടെ ഗ്രാമത്തിലെ ആരോഗ്യ പരിപാലന സേവന സംവിധാനത്തിന്റെ അടിസ്ഥാനമായ അംഗൻവാടി ഏറെകാലമായി സഭയുടെ കെട്ടിടത്തിലാണ് നടത്തിയിരുന്നത്. സ്വന്തമായി കെട്ടിടം നിർമിക്കാനുള്ള അവസരം ലഭിച്ചപ്പോൾ സ്ഥല ലഭ്യത വലിയ പ്രതിസന്ധി ഉണ്ടാക്കി. പുതിയ അംഗൻവാടി നിർമിക്കാൻ സ്ഥലം അനുവദിച്ചുകൊണ്ട് സഭ വീണ്ടും മാതൃകയായി.
ബഹു : ഹൈബി ഈഡൻ എം.പി യുടെ ഫണ്ടിൽ നിന്നും അനുവദിച്ച ഹൈ മാസ്ക് ലൈറ്റ് സ്ഥാപിക്കുന്നതിന് ഡി.ഡി. സഭയുടെ സ്ഥലം അനുവദിച്ചിട്ടുണ്ട്. ചേന്ദമംഗലം പഞ്ചായത്തിലെ ഏറ്റവും തിരക്കേറിയ കരിമ്പാടം ഹൈസ്കൂൾ ജംഗ്ഷനിൽ വാർഡ് മെമ്പർ ഷൈജ സജീവിന്റെ അഭ്യർത്ഥന പ്രകാരം സ്ഥലം വിട്ടുനൽകാൻ ഡി.ഡി. സഭ തയ്യാറായതുകൊണ്ടാണ് നാട്ടുകാരുടെ ഏറെക്കാലമായുള്ള ആവശ്യം നടപ്പാക്കപ്പെട്ടത്.
എല്ലാ വർഷവും ഡി.ഡി. സഭയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിന ആഘോഷം സംഘടിപ്പിക്കാറുണ്ട്. ഓണത്തോടനുബന്ധിച്ച് വിളവെടുക്കുന്ന രീതിയിൽ എല്ലാ വർഷവും ഡി.ഡി. സഭ ചെണ്ടുമല്ലി കൃഷി ക്ഷേത്ര വളപ്പിൽ നടത്തുന്നു.
പ്ലാസ്റ്റിക് നിർമാർജന പദ്ധതിയുടെ ഭാഗമായി വാർഡിലെ പ്ലാസ്റ്റിക്കുകൾ വേർതിരിക്കുന്നതിന് സഭ വക സ്ഥലം പഞ്ചായത്തിന് അനുവദിച്ചിട്ടുണ്ട്.
പൊതുജന ആരോഗ്യം മുൻനിർത്തി ഡി.ഡി. സഭ സൗജന്യ മെഡിക്കൽ ക്യാമ്പുകൾ നടത്തിവരുന്നു.